ജല പുനരുപയോഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് കുവൈത്തിലെ നോർത്ത് കബ്ദ് പ്ലാന്റ് നിർണായക പങ്കുവഹിക്കുന്നു. ജലവിഭവ സംരക്ഷണത്തിനും പ്രകൃതിസൗഹൃദ വികസനത്തിനും പദ്ധതി വലിയ കരുത്തുപകരുമെന്നാണ് വിലയിരുത്തൽ. കുവൈത്ത് ടൈംസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.