ന്യൂയോർക്ക്: പ്രതിസന്ധിബാധിത മേഖലകളിലെ അടിയന്തര മാനുഷിക ആവശ്യങ്ങൾ നേരിടുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്താൻ ഖത്തറും ഐക്യരാഷ്ട്രസഭയും ചർച്ച നടത്തി.

ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽതാനിയും മാനുഷികകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറലും ഡെപ്യൂട്ടി എമർജൻസി റിലീഫ് കോഓർഡിനേറ്ററുമായ മുഹമ്മദ് യഹ്‌യയും തമ്മിലായിരുന്നു കൂടിക്കാഴ്ച. ന്യൂയോർക്കിലെ ഖത്തർ സ്ഥിരം പ്രതിനിധി കാര്യാലയത്തിലാണ് ചർച്ച നടന്നത്.

ഐക്യരാഷ്ട്രസഭയുടെ മാനുഷികകാര്യ ഏകോപന ഓഫീസായ ഒച്ചയുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഖത്തറിന്റെ പ്രതിബദ്ധത ഷെയ്ഖ ആലിയ വ്യക്തമാക്കി. മാനുഷിക സഹായപ്രവർത്തനങ്ങൾക്ക് ഖത്തർ നൽകുന്ന പിന്തുണയെ മുഹമ്മദ് യഹ്‌യ അഭിനന്ദിച്ചു.