കുവൈത്ത് സിറ്റി: സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. ഒക്ടോബർ 22ന് എൻ.ഇ.സി.കെ. കോമ്പൗണ്ടിൽ സമാപന സമ്മേളനം നടന്നു.
കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി. വികാരി ഫാ. അജു കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ഇടവകയുടെ ചരിത്രവും ജൂബിലി പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയ സ്മരണിക പ്രകാശനം ചെയ്തു.
ജൂബിലിയുടെ ഭാഗമായി വയനാട് ചിങ്ങേരി സെന്റ് മേരീസ് ഇടവകയിലെ നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകി. മുൻകാല ഭാരവാഹികളെയും ഇടവകയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയവരെയും ആദരിച്ചു. ആത്മീയ സംഘടനകളും സൺഡേ സ്കൂൾ വിദ്യാർഥികളും കലാപരിപാടികൾ അവതരിപ്പിച്ചു. ജനറൽ കൺവീനർ അലക്സ് മാത്യു പുത്തൂർ സ്വാഗതവും സെക്രട്ടറി മാർക്കോസ് സ്കറിയ നന്ദിയും പറഞ്ഞു.