കുവൈത്ത് സിറ്റി: കേരള കൗൺസിൽ ഓഫ് ചർച്ചസ് കുവൈത്ത് മേഖല നേതൃസംഗമവും ഐക്യുമെനിക്കൽ സെമിനാറും സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോ. ഫാ. ബിജു പാറയ്ക്കൽ അധ്യക്ഷത വഹിച്ചു.

രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾ സഭാപ്രവർത്തനങ്ങളിൽ സൃഷ്ടിക്കുന്ന സ്വാധീനം, വിശ്വാസികളുടെ ജീവിതപ്രശ്നങ്ങൾ, ആത്മീയജീവിതത്തിലെ സാമൂഹിക മാധ്യമങ്ങളുടെ ഇടപെടൽ തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധങ്ങളും ചർച്ചകളും നടന്നു. റവ. അനീഷ് സ്കറിയ, റവ. ജെഫിൻ വർഗീസ്, റവ. ബിബിൻ ജോർജ്, റവ. പി.ജെ. സിബി, എൻ.ഇ.സി.കെ കോമൺ കൗൺസിൽ അംഗം സജു വി. തോമസ് എന്നിവർ പ്രസംഗിച്ചു.