ദോഹ: ഫിഫ അണ്ടർ–17 ലോകകപ്പ് ഖത്തർ 2026-ന്റെ പൊതുജനങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. നവംബർ 19 മുതൽ ഡിസംബർ 13 വരെ നടക്കുന്ന ടൂർണമെന്റിന്റെ ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റായ roadtoqatar.qa വഴി ലഭിക്കും.
48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ 104 മത്സരങ്ങളാണുള്ളത്. ആസ്പയർ സോണിലെ മത്സരസമുച്ചയമാണ് പ്രധാന വേദി. ഡിസംബർ 13-ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ഫൈനൽ.
ഗ്രൂപ്പ് ഘട്ടം മുതൽ ക്വാർട്ടർ ഫൈനൽവരെയുള്ള മത്സരദിനങ്ങളിൽ 20 റിയാലിന്റെ ഡേ പാസ് ലഭിക്കും. ഇതിലൂടെ ആസ്പയർ സോണിൽ ഒരു ദിവസം എട്ടുവരെ മത്സരങ്ങളും ഫാൻ സോണിലെ പരിപാടികളും ആസ്വദിക്കാം. ഫൈനലിന് 15, 30 റിയാൽ നിരക്കുകളിലാണ് ടിക്കറ്റുകൾ. എല്ലാ ടിക്കറ്റുകളും ഡിജിറ്റൽ രൂപത്തിലായിരിക്കും.