ദുബായ്: കൃത്രിമബുദ്ധി മേഖലയിലെ നയരൂപകർത്താക്കളെയും സാങ്കേതികവിദഗ്ധരെയും നിക്ഷേപകരെയും സംരംഭകരെയും ഒരുമിപ്പിക്കുന്ന ദുബായ് എഐ ഫെസ്റ്റിവലിന് ഒക്ടോബർ 26, 27 തീയതികളിൽ ദുബായ് വേൾഡ് ട്രേഡ് സെന്റർ വേദിയാകുന്നു.

ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ ദുബായ് എഐ കാമ്പസ് സംഘടിപ്പിക്കുന്ന മൂന്നാമത് പതിപ്പ്, യുഎഇ കൃത്രിമബുദ്ധി–ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥാ സഹമന്ത്രിയുടെ ഓഫീസുമായി സഹകരിച്ചാണ് നടത്തുന്നത്.

കൃത്രിമബുദ്ധിയുടെ അടുത്ത ഘട്ടത്തിലെ സാധ്യതകൾ, നിക്ഷേപം, വ്യവസായങ്ങളിലെ ഉപയോഗം, സർക്കാർ–സ്വകാര്യ മേഖലകളുടെ സഹകരണം എന്നിവയാണ് സംഗമത്തിന്റെ പ്രധാന വിഷയങ്ങൾ. സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്ഥാപനങ്ങൾക്കും പുതിയ സംരംഭങ്ങൾക്കും ആഗോള പങ്കാളിത്തം കണ്ടെത്താനുള്ള അവസരവും പരിപാടി ഒരുക്കുന്നു.