കുവൈത്ത് സിറ്റി: കുവൈത്തിലെ പൗരന്മാരുടെയും താമസക്കാരുടെയും മൊത്തം ചെലവ് 2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 42.33 ബില്യൺ ദിനാറിലെത്തി. സെൻട്രൽ ബാങ്കിന്റെ കണക്കുകൾ അടിസ്ഥാനമാക്കി അൽ അൻബാ പ്രസിദ്ധീകരിച്ച വിവരങ്ങളിൽ പോയിന്റ് ഓഫ് സെയിൽ ഇടപാടുകളാണ് ചെലവിന്റെ മൂല്യത്തിൽ മുന്നിൽ.

വ്യാപാരസ്ഥാപനങ്ങളിലെ പി.ഒ.എസ്. സംവിധാനങ്ങളിലൂടെ 14.33 ബില്യൺ ദിനാറിന്റെ ഇടപാടുകൾ നടന്നു. മൊത്തം ചെലവിന്റെ 33.85 ശതമാനമാണിത്. ഓൺലൈൻ ഇടപാടുകൾ 12.84 ബില്യൺ ദിനാറും ‘വംദ്’ വഴിയുള്ള കൈമാറ്റങ്ങൾ 8.751 ബില്യൺ ദിനാറും എ.ടി.എം. പണം പിൻവലിക്കൽ ഏകദേശം 6.4 ബില്യൺ ദിനാറുമാണ്.

കുവൈത്തിനകത്തെ ചെലവ് 39.954 ബില്യൺ ദിനാറും വിദേശത്തെ ചെലവ് 2.381 ബില്യൺ ദിനാറുമായിരുന്നു. താമസക്കാരുടെയും താമസക്കാരല്ലാത്തവരുടെയും മൊത്തം ബാങ്ക് നിക്ഷേപം 2025 ഡിസംബർ അവസാനത്തെ 59.157 ബില്യൺ ദിനാറിൽനിന്ന് 7.53 ശതമാനം ഉയർന്ന് 63.614 ബില്യൺ ദിനാറിലെത്തി.