കുവൈത്ത് സിറ്റി: കേരളത്തിലെ ലോക്ഭവന്റെ അടുക്കളയിൽ മാംസവും മത്സ്യവും പാകം ചെയ്യുന്നത് വിലക്കിയെന്ന വാർത്തയിൽ ഇൻകാസ് കുവൈത്ത് പ്രതിഷേധിച്ചു. കേരളത്തിന്റെ സാമൂഹിക സാഹചര്യവും ഭക്ഷണവൈവിധ്യവും പരിഗണിക്കാതെയുള്ള നീക്കമാണിതെന്ന് സംഘടന പ്രസ്താവനയിൽ ആരോപിച്ചു.
ഭക്ഷണവുമായി ബന്ധപ്പെട്ട ഇത്തരം നിയന്ത്രണങ്ങൾ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് ഇൻകാസ് സ്വീകരിച്ചത്. വിഷയത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉയർത്തിയ വിമർശനവും പ്രസ്താവനയിൽ പരാമർശിച്ചു.