കുവൈത്ത് സിറ്റി: കുവൈത്ത് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ 2025–2026 സാമ്പത്തികവർഷത്തെ വാർഷിക റിപ്പോർട്ട് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന് സമർപ്പിച്ചു. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഓഡിറ്റ് ബ്യൂറോ പ്രസിഡന്റ് ഇസ്സാം അൽ റൂമിയാണ് റിപ്പോർട്ട് കൈമാറിയത്.

ബ്യൂറോയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങളുടെ ബജറ്റ് നടപ്പാക്കലും അന്തിമ കണക്കുകളും സംബന്ധിച്ച പരിശോധനയുടെയും ഓഡിറ്റിന്റെയും ഫലങ്ങളാണ് വാർഷിക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.