തിരുവനന്തപുരം :

വിദ്യാർത്ഥികളിൽ ഉയർന്ന പൗരബോധവും നിയമസാക്ഷരതയും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കുന്നതിൽ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പോലുള്ള പ്രസ്ഥാനങ്ങൾ നിർണായക പങ്കുവഹിക്കുന്നുവെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തക പഠനത്തോടൊപ്പം അച്ചടക്കം, നേതൃത്വപാടവം, ആത്മവിശ്വാസം എന്നിവ വളർത്തി ഭാവിതലമുറയെ വാർത്തെടുക്കാൻ ഇത്തരം പരിശീലനങ്ങൾ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ സ്കൂൾ ഡയറക്ടർ റവ. സിസ്റ്റർ റെനീറ്റ, പ്രിൻസിപ്പൽ ജോളി ജോർജ് എന്നിവർക്ക് തൂഫാൻ വാര്യർ ബാഡ്ജ് നൽകി. തുടർന്ന് മന്ത്രി വിദ്യാർത്ഥികൾക്കു പ്രതിജ്ഞചൊല്ലിക്കൊടുത്തു .ചടങ്ങിൽ സ്കൂൾ ഡയറക്ടർ റവ. സിസ്റ്റർ റെനീറ്റ അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ പ്രിയ, റവ. സിസ്റ്റർ ധന്യ, വൈസ് പ്രിൻസിപ്പൽ ജോണിക്കുട്ടി ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ അഭിവാദ്യം അർപ്പിച്ചാണ് മന്ത്രിയെ സ്വീകരിച്ചത്. സ്കൂളിലെ എൽ.പി. വിഭാഗത്തിൽ പഠിക്കുന്ന തന്റെ പേരക്കുട്ടി രോഹനെ മന്ത്രി ചടങ്ങിൽ ഒപ്പം കൂട്ടിയത് ശ്രദ്ധേയമായി.