കുവൈത്ത് സിറ്റി: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജി.സി.സി രാജ്യങ്ങളിലെ മദ്റസകൾക്കായി നടത്തിയ അഞ്ചാം ക്ലാസ് പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ ഫഹാഹീൽ ഇസ്‌ലാഹി മദ്റസയിലെ വിദ്യാർഥികളെ ആദരിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ചായിരുന്നു പുരസ്കാരദാനം.

മുസ്തഫ സഖാഫി അധ്യക്ഷത വഹിച്ചു. ‘കുടുംബജീവിതം നന്മയുള്ളതാക്കാം’ എന്ന വിഷയത്തിൽ അബ്ദുൽ മജീദ് മദനി സംസാരിച്ചു. അധ്യാപകൻ അൻവർ കാളികാവ് സ്വാഗതം പറഞ്ഞു. തൻവീർ, കെ.സി. മുഹമ്മദ് നജീബ് എന്നിവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് സിറാജ് കാലടി നന്ദി പറഞ്ഞു.