തെഹ്റാൻ: പ്രാദേശിക സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായി ചർച്ചകളും കൂടിയാലോചനകളും തുടരാൻ ഇറാനും ‘മക്ക സഖ്യ’ത്തിലെ മൂന്ന് രാജ്യങ്ങളും ധാരണയിലെത്തി. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഒക്ടോബർ 26ന് നടന്ന ചതുർകക്ഷി യോഗത്തിലാണ് തീരുമാനം.
സൗദി പ്രതിരോധമന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, പാകിസ്താൻ സൈനികമേധാവി അസിം മുനീർ, തുർക്കി രഹസ്യാന്വേഷണ മേധാവി ഇബ്രാഹിം കാലിൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചി ഉൾപ്പെടെയുള്ള ഇറാൻ നേതാക്കളുമായി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനും നയതന്ത്രപരമായ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണം വർധിപ്പിക്കാനാണ് ചർച്ചകൾ തുടരുന്നത്. പ്രാദേശിക വിഷയങ്ങളിൽ ആശയവിനിമയം നിലനിർത്തി സൈനിക സംഘർഷസാധ്യത കുറയ്ക്കാനുള്ള ധാരണകൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് യോഗത്തിന്റെ സമാപനവിവരങ്ങളിൽ വ്യക്തമാക്കി.