കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച വെൽഫെയർ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ സാൽമിയ യൂണിറ്റ് ചാമ്പ്യൻമാരായി. ഫർവാനിയ രണ്ടാം സ്ഥാനവും ഫഹാഹീൽ മൂന്നാം സ്ഥാനവും നേടി. അദാനിലെ ഖുറൈൻ ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ സംഘടനയുടെ എട്ട് യൂണിറ്റുകളിലെ ടീമുകൾ പങ്കെടുത്തു.
പ്രസിഡന്റ് റഫീഖ് ബാബു പൊൻമുണ്ടം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സാൽമിയയുടെ ഫസൽ മികച്ച താരമായി. ഫർവാനിയയുടെ നിഹാദും ഫഹാഹീലിന്റെ ഉണ്ണിയും ടോപ് സ്കോറർ പുരസ്കാരം പങ്കിട്ടു. ഫർവാനിയയുടെ ലായിക് അഹമ്മദ് മികച്ച ഗോൾകീപ്പറായപ്പോൾ ജലീബ് യൂണിറ്റ് ഫെയർ പ്ലേ പുരസ്കാരം നേടി.