കുവൈത്ത് സിറ്റി: ഹ്രസ്വസന്ദർശനത്തിനായി കുവൈത്തിലെത്തിയ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുമായി വൈ.എം.സി.എ കുവൈത്ത് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. സംഘടന കുവൈത്തിൽ നടത്തുന്ന പ്രവർത്തനങ്ങളും സമൂഹത്തിന് നൽകുന്ന സേവനങ്ങളും പ്രതിനിധികൾ വിശദീകരിച്ചു.
പ്രസിഡന്റ് മാത്യൂസ് മാമ്മൻ, ജനറൽ സെക്രട്ടറി മനോജ് പരിമണം, രക്ഷാധികാരി എ.ഐ. കുര്യൻ, ചെയർമാൻ പി.എ. ജോൺ, ഡോ. ജോൺ തോമസ്, സന്തോഷ് എം. ഫിലിപ്പ്, അജിത് തോമസ് കണ്ണൻപാറ, ലിജു ഫിലിപ്പ്, മാത്യു കുരുവിള എന്നിവർ സംഘത്തിലുണ്ടായിരുന്നു.