തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ശബരി എക്സ്പ്രസിന്റെ കോച്ചിൽ നിന്ന് 55,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതിയെ RPF/Trivandrum Central, RPF Crime Intelligence Branch, CPDS, Railway Police/Trivandrum എന്നിവർ പിടികൂടി. ബിഹാർ സ്വദേശിയായ മിഥുൻ ധാലി (32) ആണ് പിടിയിലായത്.
ഒക്ടോബർ 26-ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പിറ്റ് ലൈൻ നമ്പർ 3-ൽ നിർത്തിയിട്ടിരുന്ന 20630-ാം നമ്പർ ശബരി എക്സ്പ്രസിന്റെ എസ്-3 കോച്ചിൽ നിന്നാണ് കരാർ ജീവനക്കാരനായ നെയ്യാറ്റിൻകര സ്വദേശി അമൽ പ്രകാശിന്റെ Realme GT 7 മൊബൈൽ ഫോൺ മോഷണം പോയത്. ഇതുസംബന്ധിച്ച് തിരുവനന്തപുരം റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.മോഷണം പോയ 55,000 രൂപ വിലവരുന്ന മൊബൈൽ ഫോണും പ്രതിയിൽ നിന്ന് കണ്ടെടുത്തു.
.