കുവൈത്ത് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ്കുവൈത്ത് — ട്രാസ്ക് വനിതാവേദിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ആരോഗ്യ–സൗഹൃദ സംഗമം സംഘടിപ്പിച്ചു. ‘മൂവ്, ഗ്രൂവ് ആൻഡ് ഗ്ലോ’ എന്ന പേരിൽ നടന്ന പരിപാടിയിൽ സുംബ പരിശീലനവും കൂട്ടായ്മയും ഒരുക്കി.
വനിതകളുടെ ശാരീരികക്ഷമത, മാനസികോല്ലാസം, പരസ്പര സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. റെനഗേഡ്സ് ഡാൻസ് അക്കാദമി പരിപാടിയുമായി സഹകരിച്ചു.
ട്രാസ്ക് പ്രസിഡന്റ് രാജേഷ് ചിന്നൻ അധ്യക്ഷത വഹിച്ചു. വനിതാവേദി ജനറൽ കൺവീനർ വിജിത രതീഷ്, സെക്രട്ടറി സുബൈദ ഷാജഹാൻ, ജോയിന്റ് സെക്രട്ടറി ക്രിസ്റ്റൽ മഞ്ജളി, ട്രഷറർ മനോജ് കുരുംബയിൽ, ജോയിന്റ് ട്രഷറർ ജിൽ ചിന്നൻ എന്നിവർ ആശംസകൾ നേർന്നു.