തീരദേശ സുരക്ഷാ രംഗത്തെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാൻ കുവൈത്തും ബഹ്‌റൈനും തമ്മിൽ ധാരണയായി. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത ഏകോപനം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ അധികൃതർ ചർച്ച ചെയ്തു. മേഖലയിലെ സുരക്ഷയും സമാധാനവും മുൻനിർത്തിയുള്ള സംയുക്ത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് തീരുമാനം.