പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടലിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. കലഞ്ഞൂർ ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥിയായ കൃഷ്ണ നന്ദു (19) ആണ് മരിച്ചത്.

റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് വയോധികരെ രക്ഷിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ എതിരെ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായ പരിക്കേറ്റ കൃഷ്ണ നന്ദുവിനെ ഉടൻ കോന്നിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.