ജിസിസി രാജ്യങ്ങളിൽ എക്സൈസ് നികുതി നടപ്പിലാക്കുന്നതോടെ സിഗരറ്റിന്റെയും എനർജി ഡ്രിങ്കുകളുടെയും വില ഇരട്ടിയാകുമെന്ന് റിപ്പോർട്ട്. 'കുവൈത്ത് ടൈംസ്' ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ നികുതി നിരക്കുകൾ നിലവിൽ വരുന്നതോടെ ഈ ഉൽപ്പന്നങ്ങൾക്ക് നിലവിലുള്ളതിന്റെ ഇരട്ടി തുക നൽകേണ്ടി വരും.