കുവൈത്ത് സിറ്റി: കുവൈത്തിൽ കെട്ടിടത്തിന്റെ ബേസ്‌മെന്റിലേക്ക് വീണ് ഈജിപ്ഷ്യൻ പ്രവാസി മരിച്ചു. 1971ൽ ജനിച്ച വ്യക്തിയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഉയരത്തിൽനിന്ന് ഒരാൾ വീണതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് പട്രോൾ സംഘം സ്ഥലത്തെത്തി. പരിശോധനയിൽ കെട്ടിടത്തിന്റെ അടിത്തട്ടിൽ ഇയാളെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

വീഴ്ചയ്ക്കിടയാക്കിയ സാഹചര്യങ്ങളും എത്ര ഉയരത്തിൽനിന്നാണ് വീണതെന്നതും വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട തുടർനടപടികൾ പൊലീസ് സ്വീകരിച്ചു.