തിരുവനന്തപുരം: കോവളത്തെ സ്പാ സെന്ററിൽ ആന്ധ്ര സ്വദേശിനിയായ 16കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മുഖ്യ ഇടനിലക്കാരി പിടിയിൽ. സ്പാ നടത്തിപ്പുകാരുമായി അടുത്ത ബന്ധമുള്ള വാണി എന്ന യുവതിയെയാണ് ബംഗളുരുവിൽ വെച്ച് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കേരളത്തിൽ എത്തിച്ചത് വാണിയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
വെങ്ങാനൂർ വെണ്ണിയൂർ കക്കാക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന വി മായയെ (42) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നഗരൂർ ആരോഗ്യകേന്ദ്രത്തിൽ
താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടറാണ് മായ. ഇതോടെ കേസിൽ മൊത്തം എഴുപേരെ അറസ്റ്റ് ചെയ്തു. ആയുർ കേരള സ്പാകൾ നടത്തുന്ന സജിത്ത് കുമാർ (47), ആവാടുതുറയിലെ ഡ്രീംസ് സ്പാ ഉടമ നിഷാന്ത് (46) എന്നിവർ റിമാൻഡിലാണ്.
സെപ്തംബർ 21ന് പെൺകുട്ടിയെ കാണാനില്ലെന്ന് ഇളയമ്മ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. കോവളം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.