ബഹ്‌റൈനിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (GCC) ചീഫ്സ് ഓഫ് സ്റ്റാഫ് യോഗത്തിൽ പങ്കെടുക്കുന്നതിനായി കുവൈത്ത് സൈനിക മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എത്തി. അംഗരാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനിക സഹകരണവും സുരക്ഷാ ഏകോപനവും ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് യോഗം ചേരുന്നത്. മേഖലയിലെ പ്രതിരോധ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.