മുംബൈ: മഹാരാഷ്ട്ര എംഎൽസി (മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സിൽ) തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യമായ മഹായുതിക്ക് തിരിച്ചടി. അഞ്ച് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി മൂന്ന് സീറ്റുകള്‍ നേടി. ബിജെപി മൂന്ന് സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒന്നില്‍ മാത്രമാണ് വിജയിച്ചത്. രണ്ട് സീറ്റിൽ മത്സരിച്ച ശിവസേന ഒരു സീറ്റിലും വിജയിച്ചു. പ്രതിപക്ഷത്ത് എന്‍സിപി (ശരദ് പവാര്‍ വിഭാഗം) രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയിച്ചു.

ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പുരിലും ബിജെപി സഖ്യത്തിന് കനത്ത തിരിച്ചടി നേരിട്ടു. നാഗ്പുര്‍ ബിരുദ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിജീത് വഞ്ജാരി, ബിജെപി സ്ഥാനാര്‍ഥി സുധാകര്‍ കോഹ്ലെയെ പരാജയപ്പെടുത്തി.