വരാനിരിക്കുന്ന വാരാന്ത്യത്തിൽ കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും ചില സമയങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനൊപ്പം പൊടിക്കാറ്റ് വീശിയടിക്കാനും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനമുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.