അബുദാബി: തുർക്കിയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസാസന്ദേശം അയച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും എർദോഗന് പ്രത്യേകം ആശംസാസന്ദേശങ്ങൾ അയച്ചു.

ഒക്ടോബർ 29നാണ് തുർക്കി റിപ്പബ്ലിക് ദിനം ആചരിക്കുന്നത്. ദേശീയദിനാഘോഷത്തിന്റെ ഭാഗമായാണ് യുഎഇ നേതൃത്വത്തിന്റെ ആശംസകൾ അറിയിച്ചത്.