കുവൈത്ത് സിറ്റി: ടിക്ടോക് തത്സമയ സംപ്രേഷണത്തിനിടെ അല്ലാഹുവിനെയും വിശുദ്ധ ഖുർആനെയും അവഹേളിച്ച കേസിൽ കുവൈത്ത് പൗരന് ഒരു വർഷം തടവും 10,000 ദിനാർ പിഴയും വിധിച്ചു. കുവൈത്ത് അപ്പീൽ കോടതിയുടേതാണ് വിധി.
മതനിന്ദയ്ക്കൊപ്പം പൊതുമര്യാദ ലംഘിച്ചതിനുമാണ് ശിക്ഷ. സൈബർ കുറ്റകൃത്യവിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
സാമൂഹികമാധ്യമത്തിലെ തത്സമയ സംപ്രേഷണത്തിനിടെയുണ്ടായ പരാമർശങ്ങളും പെരുമാറ്റവുമാണ് കേസിന് ആധാരമായത്. ഇതുമായി ബന്ധപ്പെട്ട കുറ്റങ്ങളിലാണ് അപ്പീൽ കോടതി തടവും പിഴയും വിധിച്ചത്.