റിയാദ്: വ്യോമപ്രതിരോധ സംവിധാനം തടഞ്ഞുതകർത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് റിയാദിൽ സൗദി പൗരന് നിസ്സാര പരിക്ക്. ഒരു വീടിനും വാഹനത്തിനും നാശനഷ്ടമുണ്ടായതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

ഒക്ടോബർ 29 വ്യാഴാഴ്ചയാണ് സംഭവം. ഹൂത്തികൾ വിക്ഷേപിച്ച രണ്ട് മിസൈലുകൾ തടഞ്ഞുതകർത്തതിനു പിന്നാലെയാണ് അവയുടെ അവശിഷ്ടങ്ങൾ നഗരത്തിൽ പതിച്ചതെന്ന് സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

സംഭവസ്ഥലത്ത് സിവിൽ ഡിഫൻസ് സംഘങ്ങൾ എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഇത്തരം സാഹചര്യങ്ങളിൽ പിന്തുടരുന്ന അംഗീകൃത സുരക്ഷാ നടപടിക്രമങ്ങൾ നടപ്പാക്കിയതായും അധികൃതർ അറിയിച്ചു.