തിരുവനന്തപുരം: സിഎംപി നേതാവും മുൻമന്ത്രിയുമായ എം.വി രാഘവൻ അനുസ്മരണവും അവാർഡ് ദാനവും നവംബർ ആറിന് നടക്കും. എം.വി.ആർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രാവിലെ 10ന് മസ്‌കറ്റ് ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഗതാഗത മന്ത്രി സി.പി ജോൺ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രമുഖ കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണിക്ക് എം.വി.ആർ പുരസ്കാരം സമ്മാനിക്കും. ഡോ. ശശി തരൂർ എം.പിയാണ് അവാർഡ് വിതരണം ചെയ്യുന്നത്. ചടങ്ങിൽ ആസൂത്രണ ബോർഡ്‌ അംഗം ഡോ. ജി. വിജയരാഘവൻ പ്രഭാഷണം നടത്തുമെന്ന് എം.വി.ആർ ഫൗണ്ടേഷൻ ചെയർമാൻ സി.പി ജോൺ, സെക്രട്ടറി എം.പി സാജു എന്നിവർ അറിയിച്ചു.