കുവൈത്ത് സിറ്റി: ഗ്രീൻ ഐലൻഡിന് സമീപം യോട്ട് മുങ്ങിയതിനെത്തുടർന്ന് അപകടത്തിലായ രണ്ടുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

സാൽമിയ മറൈൻ അഗ്നിരക്ഷാ കേന്ദ്രത്തിലെ അഗ്നിശമന–കടൽരക്ഷാ സംഘങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.