പാഡൽ ടെന്നീസ് കായികരംഗത്ത് കുവൈത്ത് കൈവരിച്ച മികച്ച മുന്നേറ്റത്തെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളെയും ഇന്റർനാഷണൽ പാഡൽ ഫെഡറേഷൻ മേധാവി പ്രശംസിച്ചു. കുവൈത്തിനെ ലോകത്തെ പാഡൽ തലസ്ഥാനമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്ത് കായികരംഗത്തിന് ലഭിക്കുന്ന ശക്തമായ പിന്തുണയും അന്താരാഷ്ട്ര തലത്തിലുള്ള പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് അടിത്തറയായത്.