തിരുവനന്തപുരം: ഗവർണർ ഓം പ്രകാശ് മാഥൂർ കേരളീയർക്ക് ഹൃദയപൂർവ്വം കേരളപ്പിറവി ദിനാശംസകൾ നേർന്നു. 1956-ൽ ഭാഷയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട സംസ്ഥാനം തനതായ വ്യക്തിത്വത്തോടെ എഴുപതാം വർഷത്തിലേക്ക് പ്രവേശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത എന്നീ രംഗങ്ങളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് മുഴുവൻ പ്രചോദനമാണ്.

ശ്രീ നാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ തുടങ്ങിയ നവോത്ഥാന നായകരെ അനുസ്മരിച്ച അദ്ദേഹം അവരുടെ സമത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം എക്കാലവും സംസ്ഥാനത്തിന് മാർഗദർശകമാണെന്ന് കൂട്ടിച്ചേർത്തു.

കേരളത്തിന്റെ ഭാഷ, കല, സംസ്കാരം, പ്രകൃതിഭംഗി, സഹവർത്തിത്വത്തിന്റെ പാരമ്പര്യം എന്നിവയോടൊപ്പം ലോകമെമ്പാടുമുള്ള കേരളീയരുടെ സംഭാവനകളെയും പ്രശംസിച്ചു. ​ഐക്യവും സാഹോദര്യവും വികസനവും കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജനങ്ങൾക്കൊപ്പം ലോക്ഭവൻ എപ്പോഴുമുണ്ടാകുമെന്ന ഉറപ്പും ഗവർണർ നൽകി.

​