തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ ഖരമാലിന്യ നിർമ്മാർജനവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിശോധിച്ചു പരിഹാരമാർഗ്ഗങ്ങൾ സമർപ്പിക്കുന്നതിനായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിയോഗിച്ച സ്പെഷ്യൽ റാപ്പോർട്ടർ കം സ്പെഷ്യൽ മോണിറ്റർ എസ് എം വിജയാനന്ദിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം.
കോർപ്പറേഷനിലെ ഖരമാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കമ്മീഷൻ ചെയർ പേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് എസ് എം വിജയാനന്ദിനെ സ്പഷ്യൽ റാപ്പോട്ടറായി നിയോഗിച്ചത്.
പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനായി ശുചിത്വമിഷൻ തയ്യാറാക്കിയ ഗൂഗിൾ ഫോം ലിങ്കിലാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടത്. നവംബർ 14 വരെ സമയം നൽകിയിട്ടുണ്ട്.
Google Form link :
https://docs.google.com/forms/d/1SzUbGkdkxom34VVRUfNlzxTnPa41Hb1GRx0PFnCKwpc/edit
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ kshrc.kerala.gov.in എന്ന വെബ്സൈറ്റിലും ലിങ്ക് ലഭ്യമാണ്. മാലിന്യനിർമാർജനത്തിൽ തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷന്റെ മാന്യനിർമാർജന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും പൊതുജനങ്ങൾക്ക് ലിങ്കിൽ സമർപ്പിക്കാം