കുവൈത്തിലെ സഹകരണ മേഖലയിൽ (co-op sector) തൊഴിൽ ഉറപ്പാക്കുന്നതിനായി 300 സ്വദേശി യുവാക്കൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. മൂന്ന് സാങ്കേതിക മേഖലകളിലാണ് ഇവർക്കായി വിദഗ്ധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സ്വദേശി യുവജനങ്ങളുടെ നൈപുണ്യ വികസനവും സഹകരണ മേഖലയിലെ തൊഴിൽ പങ്കാളിത്തവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.