കുവൈത്ത് സിറ്റി: മുത്‌ലാഅയിൽ ഷാലെയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച രാവിലെ ലോഹഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച ‘കിർബി’ വിഭാഗത്തിലുള്ള ഷാലെയിലാണ് തീപിടിത്തമുണ്ടായതെന്ന് കുവൈത്ത് അഗ്നിരക്ഷാസേന അറിയിച്ചു.

മുത്‌ലാഅ അഗ്നിരക്ഷാ കേന്ദ്രത്തിലെ സംഘം സ്ഥലത്തെത്തി തീ അണച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു.