കുവൈത്ത് സിറ്റി: രാജ്യത്തിന്റെ തെക്കൻ മേഖലയിൽ നവംബർ ഒന്നു മുതൽ അഞ്ചുവരെ യഥാർഥ വെടിക്കോപ്പുകൾ ഉപയോഗിച്ച് സൈന്യം വെടിവെപ്പ് പരിശീലനം നടത്തും. സൈന്യത്തിലെ ചില യൂണിറ്റുകൾ പരിശീലനത്തിൽ പങ്കെടുക്കുമെന്ന് കുവൈത്ത് സൈനിക ജനറൽ സ്റ്റാഫ് അറിയിച്ചു.

ഞായറാഴ്ച ആരംഭിക്കുന്ന പരിശീലനം വ്യാഴാഴ്ചവരെ തുടരും. സൈന്യത്തിന്റെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റാണ് പരിശീലനത്തിന്റെ തീയതികൾ വ്യക്തമാക്കി അറിയിപ്പ് പുറപ്പെടുവിച്ചത്.

പരിശീലനം നടക്കുന്ന ദിവസങ്ങളിൽ പൗരന്മാരും പ്രവാസികളും ജാഗ്രത പാലിക്കണമെന്നും വെടിവെപ്പ് പരിശീലന സ്ഥലത്തിന് സമീപത്തേക്ക് പോകരുതെന്നും ഡയറക്ടറേറ്റ് നിർദേശിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് മുന്നറിയിപ്പ്.