കുവൈത്ത് സിറ്റി: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സേവനങ്ങൾ ലഭ്യമാക്കുന്നത് എളുപ്പമാക്കാൻ അഹ്മദി റെസിഡൻസി അഫയേഴ്സ് വിഭാഗത്തിൽ ഡ്രൈവ് ത്രൂ സംവിധാനം ആരംഭിച്ചു. വാഹനത്തിൽനിന്ന് ഇറങ്ങാതെ സേവനങ്ങൾ സ്വീകരിക്കാനാകുന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത.
ഓഫീസിനുള്ളിലേക്ക് എത്തുന്നതിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ കുറയ്ക്കാനും സേവനലഭ്യത മെച്ചപ്പെടുത്താനും പുതിയ സൗകര്യം സഹായിക്കും. മുതിർന്നവരുടെയും പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെയും ആവശ്യങ്ങൾ കണക്കിലെടുത്താണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.