കുവൈത്തിൽ നടന്ന പ്രീമിയർ പാഡൽ കുവൈത്ത് മേജർ ടൂർണമെന്റിന്റെ വൻ വിജയത്തെ പ്രശംസിച്ച് അൽ ജലാഹ്മ രംഗത്തെത്തി. അന്താരാഷ്ട്ര കായികരംഗത്ത് കുവൈത്തിന്റെ സ്ഥാനം കൂടുതൽ ഉയർത്താൻ ഈ ചാമ്പ്യൻഷിപ്പിന് സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി. ലോകോത്തര താരങ്ങൾ അണിനിരന്ന മത്സരം കാണികൾക്ക് മികച്ച കായികാനുഭവമാണ് സമ്മാനിച്ചത്.