കുവൈത്ത് സിറ്റി: ചികിത്സയ്ക്ക് ആവശ്യമായ സാമഗ്രികൾ വാങ്ങാനെന്ന പേരിൽ രോഗികളിൽനിന്ന് പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ദന്തഡോക്ടറെ ആഭ്യന്തര മന്ത്രാലയം പിടികൂടി. അഞ്ച് രോഗികളുടെ പണം കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
ചികിത്സാസാമഗ്രികൾ ആവശ്യമാണെന്ന് രോഗികളെ വിശ്വസിപ്പിച്ചാണ് പണം വാങ്ങിയതെന്നാണ് നൽകിയ വാർത്താകാർഡിലെ വിവരം. രോഗികളെ കബളിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണത്തിലാണ് നടപടി.