കുവൈത്തിൽ സംഘടിപ്പിച്ച കടാശ്വാസ ക്യാമ്പയിനിലൂടെ 16.5 ദശലക്ഷം (1.65 കോടി) കുവൈത്ത് ദിനാർ സമാഹരിച്ചതായി റിപ്പോർട്ട്. കടബാധ്യതകളിൽ ബുദ്ധിമുട്ടനുഭവിച്ചിരുന്ന 3,807 പേർക്കാണ് ഈ കാരുണ്യപദ്ധതിയിലൂടെ ആശ്വാസം ലഭിച്ചത്. കുവൈത്ത് ടൈംസ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.