ദീപാവലി ആഘോഷങ്ങൾക്ക് തിളക്കമേറ്റാൻ നയൻതാര നായികയായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'മൂക്കുത്തി അമ്മൻ 2 - മഹാശക്തി' നവംബർ ആറിന് ആഗോളതലത്തിൽ റിലീസ് ചെയ്യും.

വൻ തീയേറ്റർ റിലീസായി എത്തുന്ന ചിത്രം പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

ആദ്യ ഭാഗമായ 'മൂക്കുത്തി അമ്മൻ' നൽകിയ വൻ വിജയത്തിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

നയൻതാരയുടെ ശക്തമായ കഥാപാത്രവും ഭക്തിനിർഭരവും രസകരവുമായ മുഹൂർത്തങ്ങളും ചിത്രത്തെ തിയേറ്ററുകളിൽ വലിയ വിജയത്തിലെത്തിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.