കുവൈത്ത് സിറ്റി: രാജ്യത്ത് അന്തരീക്ഷ ഈർപ്പത്തിന്റെ തോത് തിങ്കളാഴ്ച വൈകുന്നേരംവരെ ഉയർന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധൻ ഈസ റമദാൻ അറിയിച്ചു. ഉയർന്ന ഈർപ്പം അനുഭവപ്പെടുന്നതിനൊപ്പം ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ടേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഈർപ്പത്തിന്റെ തീവ്രത താരതമ്യേന കുറയും. വ്യാഴാഴ്ചയും വാരാന്ത്യത്തിലും വീണ്ടും ഉയരുന്നതിനൊപ്പം ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.
നവംബർ കാലാവസ്ഥയിൽ മാറ്റങ്ങൾ അനുഭവപ്പെടുന്ന മാസമാണെന്നും ഇടവിട്ട് വിവിധയിടങ്ങളിൽ മഴ ലഭിക്കാമെന്നും ഒക്ടോബർ 31ന് പങ്കുവച്ച കാലാവസ്ഥാ വിലയിരുത്തലിൽ അദ്ദേഹം അറിയിച്ചു.