കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ഇന്റർനെറ്റ് ബന്ധത്തിനായി ഒമ്പത് കേബിളുകൾ ലഭ്യമാണെന്ന് അൽ ബാബ്തൈൻ അറിയിച്ചു. സർക്കാർ സംവിധാനങ്ങളുമായുള്ള സഹകരണം പ്രതിസന്ധികളുടെ പ്രത്യാഘാതങ്ങൾ മറികടക്കാനും ഉപയോക്താക്കൾക്ക് സേവനതടസ്സം അനുഭവപ്പെടാതെ പ്രവർത്തിക്കാനും സഹായിച്ചതായി അദ്ദേഹം വ്യക്തമാക്കി.

നവംബർ ഒന്നിന് നടന്ന അഞ്ചാമത് മണിടെക് പരിപാടിയുമായി ബന്ധപ്പെട്ട് അൽ ജരീദ പുറത്തുവിട്ട അറിയിപ്പിലാണ് പ്രസ്താവന. ഇന്റർനെറ്റ് സേവനങ്ങളുടെ തുടർച്ച നിലനിർത്തുന്നതിൽ സർക്കാർ–ടെലികോം മേഖലകളുടെ ഏകോപനത്തിന്റെ പ്രാധാന്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.