ബയാൻ കൊട്ടാരത്തിൽ ഒന്നാം ഉപപ്രധാനമന്ത്രി, പ്രതിരോധ–വിദേശകാര്യ മന്ത്രിമാരുമായും കൂടിക്കാഴ്ച

കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിനെ സ്വീകരിച്ചു. ഞായറാഴ്ച രാവിലെ ബയാൻ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.

പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിനെയും അമീർ സ്വീകരിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹും അമീറുമായി കൂടിക്കാഴ്ച നടത്തി.

പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അൽ സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അൽ സബാഹ് എന്നിവരെയും അമീർ ബയാൻ കൊട്ടാരത്തിൽ സ്വീകരിച്ചു.