കുവൈത്ത് സിറ്റി: പൊതുമേഖലാ ടെൻഡറുകൾക്കായുള്ള കേന്ദ്ര ഏജൻസിയുടെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ച് ഉത്തരവ് പുറത്തിറങ്ങി. ഇസ്സാം ദാവൂദ് അഹമ്മദ് അൽ മർസൂഖ് അധ്യക്ഷനായും ഹൈഫ ഫഹദ് ഹമൂദ് അൽ ജാറല്ല ഉപാധ്യക്ഷയായുമാണ് പുതിയ ഭരണസമിതി.
2026ലെ 172ാം നമ്പർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുനഃസംഘടന. 2024ലെ 81ാം നമ്പർ ഉത്തരവിലൂടെ രൂപവത്കരിച്ച ഭരണസമിതിയുടെ ശേഷിക്കുന്ന കാലാവധിയിലേക്കാണ് പുതിയ അംഗങ്ങളുടെ നിയമനം.
അബ്ദുല്ല മുഹമ്മദ് അബ്ദുല്ല ദിയാബ്, മുസാഅദ് മഹ്വസ് സുലൈമാൻ അൽ സഈദ്, മിശാരി ജാസിം മുബാറക് അൽ മുബാറക്കി, അഹമ്മദ് അലി അഹമ്മദ് ഖാസിം, തൈബ യൂസഫ് മുബാറക് അൽ ഖബന്ദി എന്നിവരാണ് അംഗങ്ങൾ.
മന്ത്രിസഭയുടെ അംഗീകാരത്തെത്തുടർന്ന് ധനമന്ത്രിയുടെ ശുപാർശയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബർ 26ന് സൈഫ് കൊട്ടാരത്തിൽ പുറത്തിറക്കിയ ഉത്തരവ് നവംബർ ഒന്നിലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരവ് നടപ്പാക്കുന്നതിനുള്ള ചുമതല ധനമന്ത്രിക്കാണ്.