കുവൈത്ത് സിറ്റി: ഡിപ്ലോമാറ്റിക് അറ്റാഷെ, കോൺസുലർ അറ്റാഷെ തസ്തികകളിലായി 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

പൊളിറ്റിക്കൽ സയൻസ്, അന്താരാഷ്ട്ര ബന്ധങ്ങൾ, നിയമം, മാധ്യമപഠനം, സാമ്പത്തികശാസ്ത്രം എന്നിവയിലും അനുബന്ധ ശാഖകളിലും സർവകലാശാലാ ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് എന്നിവ നേടിയവരിൽനിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കൂ. ഡിപ്ലോമാറ്റിക്–കോൺസുലർ സർവീസ് നിയമത്തിലെ പതിനെട്ടാം വകുപ്പിന്റെ അടിസ്ഥാനത്തിലാണ് നിയമന നടപടികളെന്ന് മന്ത്രാലയം അറിയിച്ചു.