ലഹരിയുടെ സ്വാധീനത്തിൽ വാഹനമോടിച്ചതിന് ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് പിൻവലിക്കാനും ഉത്തരവ്
കുവൈത്ത് സിറ്റി: ലഹരിവസ്തു വ്യാപാരവും ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ യുവതിക്ക് ജീവപര്യന്തം തടവും 50,000 ദിനാർ പിഴയും വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. പുതിയ മയക്കുമരുന്ന് നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്.
മനസ്സിനെ ബാധിക്കുന്ന ലഹരിവസ്തുക്കളുടെ വ്യാപാരത്തിലും ഉപയോഗത്തിലും ഉൾപ്പെട്ട കേസിലാണ് കോടതി ഉത്തരവ്. ലഹരിയുടെ സ്വാധീനത്തിൽ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് യുവതിയുടെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് പിൻവലിക്കാനും കോടതി നിർദേശിച്ചു.