കുവൈത്ത് നാഷണൽ ഗാർഡിന്റെ പ്രവർത്തനങ്ങളിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അണ്ടർസെക്രട്ടറി ഊന്നിപ്പറഞ്ഞു. പ്രവർത്തന മികവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് പുതിയ സാങ്കേതിക സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്ത് ടൈംസാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.