കുവൈത്ത് സിറ്റി: സാൽമിയയിലെ ബറായിഹ് സാലം പ്രദേശത്തെ പഴയ സൂഖിൽ സ്ത്രീകൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഏഷ്യൻ വംശജരായ സ്ത്രീകൾ പരസ്പരം മർദിക്കുന്ന ദൃശ്യങ്ങൾ സുരക്ഷാ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു.

സംഭവത്തിൽ ഉൾപ്പെട്ടവരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്നും സംഘർഷത്തിന്റെ സാഹചര്യങ്ങൾ കണ്ടെത്തി ആവശ്യമായ സുരക്ഷാ–നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.