കുവൈത്ത് ഫുട്ബോൾ ലീഗിലെ ഏഴാം റൗണ്ട് മത്സരത്തിൽ അൽ അറബിക്ക് മികച്ച വിജയം. ശക്തരായ എതിരാളികളായ അൽ ഖാദ്സിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽ അറബി പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്താണ് അൽ അറബി തകർപ്പൻ ജയം സ്വന്തമാക്കിയത്.