കൊല്ലം അഞ്ചലിൽ കടബാധ്യതയെയും സാമ്പത്തിക ഞെരുക്കത്തെയും തുടർന്ന് യുവതി ജീവനൊടുക്കി. സംഭവസ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലാണ് തന്റെ പക്കലുള്ള സ്വർണം വിറ്റ് നിലവിലുള്ള കാർ ലോൺ അടച്ചുതീർക്കണമെന്ന് യുവതി എഴുതിവെച്ചിരിക്കുന്നത്. സാമ്പത്തിക പ്രയാസങ്ങളും കടബാധ്യതകളുമാണ് തങ്ങളെ ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തിൽ അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കാർ ലോൺ ഉൾപ്പെടെയുള്ള കടബാധ്യതകളെക്കുറിച്ചും പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.